Post Category
വർണ്ണപകിട്ട് : ഷോർട്ട് ഫിലിം / ഡോക്യുമെന്ററി മത്സരം
സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഷോർട്ട് ഫിലിം/ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. ട്രാൻസ്‌ജെൻഡർ/ക്വിയർ വിഷയങ്ങളിൽ അവബോധം നൽകുന്നതും സാമൂഹ്യ സ്വീകാര്യത വർദ്ധിപ്പിക്കുന്നതുമായ പ്രമേയങ്ങൾ പ്രതിപാദിക്കുന്നവയും പരമാവധി 25 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം/ഡോക്യുമെന്റററി ആയിരിക്കണം തയ്യാറാക്കേണ്ടത്. എൻട്രികൾ ആഗസ്റ്റ് 15 വൈകുന്നേരം 5 ന് മുൻപായി tgsjdshortfilm@gmail.com ഐ ഡി -ൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് : www.sjd.kerala.gov.in ഫോൺ 0471- 2306040.
പി.എൻ.എക്സ് 3546/2025
date
- Log in to post comments