Skip to main content

രക്ഷാപ്രവര്‍ത്തന ദൗത്യവുമായി നേവിയുടെ കപ്പല്‍ കൊല്ലത്തേക്ക്

* ഒരാഴ്ചത്തേയ്ക്ക് കടലില്‍ പോകരുത് - മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ

കൊല്ലത്ത് ഉള്‍ക്കടലില്‍ ഒരു പ്രത്യേക സ്ഥലത്ത് 22 മത്‌സ്യബന്ധന ബോട്ടുകള്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നേവിയുടെ കപ്പല്‍ രക്ഷാദൗത്യവുമായി തിരിച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ഇതുവരെ 218 പേരെ കരയിലെത്തിച്ചിട്ടുണ്ട്. സ്തുത്യര്‍ഹമായ സേവനമാണ് രക്ഷാപ്രവര്‍ത്തകര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള മത്‌സ്യത്തൊഴിലാളികളെ മന്ത്രി സന്ദര്‍ശിച്ചു. 

ഉള്‍ക്കടലില്‍ 275 കിലോമീറ്റര്‍ അകലെ 110 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റു വീശുന്നത്. ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത ഏഴു ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 

പി.എന്‍.എക്‌സ്.5132/17

date