ജില്ലയിലെ 21 സ്ഥാപനങ്ങള്‍ക്ക് സ്വച്ഛ്താ ഗ്രീന്‍ ലീഫ് റേറ്റിംഗ്
കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും സ്വച്ഛ് ഭാരത് മിഷനും ഗ്രാമീണമേഖലകളില്‍ മികച്ച ആതിഥേയ സേവനം ലഭ്യമാക്കുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വച്ഛ്താ ഗ്രീന്‍ ലീഫ് റേറ്റിംഗ് ജില്ലയിലെ 21 സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ജില്ലയില്‍ 27 ആതിഥേയ സ്ഥാപനങ്ങളാണ് ഗ്രീന്‍ ലീഫ് റേറ്റിംഗിന് വിധേയമായത്. ഇതിൽ മാരാരിബീച്ച് റിസോർട്ടിന് 5 സ്റ്റാർ ഗ്രീന്‍ ലീഫ് റേറ്റിംങ്ങ് , 10 സ്ഥാപനങ്ങൾക്ക് 3 സ്റ്റാർ ഗ്രീന്‍ ലീഫ് റേറ്റിംങ്ങ്, 10 സ്ഥാപനപങ്ങൾക്ക് 1സ്റ്റാർ ലീഫ് റേറ്റിംങ്ങ് പദവി ലഭിച്ചു. ഗ്രീൻ ലീഫ് റേറ്റിംങ്ങ് കൈവരിക്കുന്നതിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾക്ക് അന്തർദേശീയ തലത്തിൽ കൂടുതൽ വളർച്ചയും മെച്ചപ്പെട്ട സേവനം നൽക്കുന്നതിനും സാധിക്കും. ശുചിത്വമിഷനാണ് ഗ്രീന്‍ ലീഫ് റേറ്റിംഗ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സ്വച്ഛ്താ ഗ്രീന്‍ലീഫ് റേറ്റിംഗ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിന് കേരളം തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സെല്‍ഫ് അസസ്മെന്റ് പൂര്‍ത്തീകരിച്ച അഞ്ച് ബെഡുകളോ അതിനു മുകളിലോ സംവിധാനങ്ങളുള്ള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഗ്രീന്‍ ലീഫ് റേറ്റിംഗിന് വിധേയമായത്.നിലവിലെ നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരമുള്ള ഖര ദ്രവ മാലിന്യ ശാസ്ത്രീയ സംസ്‌കരണ സംവിധാനങ്ങളുടെ സ്ഥിതി,അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ലീഫ് റേറ്റിംഗ്.
ആലപ്പുഴ റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ
സ്റ്റാർ റേറ്റിംഗ് സർട്ടിഫിക്കറ്റു കളുടെ വിതരണം ശുചിത്വ മിഷൻ
ജില്ലാ കോർഡിനേറ്റർ കെ. ജി. ബാബു നിർവഹിച്ചു.അസിസ്റ്റന്റ് കോർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ, പി അഖിൽ, സിജോ രാജു, സി. ആർ. സന്ധ്യ, ബിനു ലാൽ, ഷെഹന കബീർ, ശുചിത്വ മിഷൻ പ്രധിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments