Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള ആലത്തൂർ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ആലത്തൂർ, എരിമയൂർ,കാവശ്ശേരി, തരൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം മുട്ട,പാൽ എന്നിവ വിതരണം ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലാണ് ടെന്‍ഡറുകൾ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്ഡഡറുകള്‍ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആലത്തൂർ ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04922-225747, 9188959759
date
- Log in to post comments