Skip to main content

*തൊഴിലിടം നവീകരണ സഹായ പദ്ധതിയിൽ അപേക്ഷിക്കാം*

 

പിന്നാക്ക സമുദായത്തിൽപ്പെട്ട പരമ്പരാഗത ബാർബർഷോപ്പ്, യൂണിസെക്സ് സലൂൺ തൊഴിലാളികളിൽ
നിന്നും തൊഴിലിടം നവീകരിക്കുന്നതിനായി ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്രായ പരിധി 60. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികമാകരുത്. യോഗ്യരായവർ ഓഗസ്റ്റ് 15 നകം www.bwin.kerala.gov.in  മുഖേന അപേക്ഷ ഓൺലൈനിനായി നൽകണം. മുൻവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ
കുടുംബാംഗങ്ങളോ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങൾ www.bcdd.kerala.gov.in ൽ. ഫോൺ: 0495 2377786.

date