Skip to main content

കൃഷിനാശം: നഷ്ടം തിട്ടപ്പെടുത്തി ധനസഹായം ലഭ്യമാക്കാന്‍  കൃഷിമന്ത്രിയുടെ നിര്‍ദേശം

ചുഴലിക്കാറ്റിലും പേമാരിയിലും കൃഷിനാശമുണ്ടായ കര്‍ഷകരുടെ കൃത്യമായ നഷ്ടം തിട്ടപ്പെടുത്തി ധനസഹായം ലഭ്യമാക്കാന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിള ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടാ കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കാര്യമായ കൃഷിനാശമുണ്ടായത്. ഏകദേശം 730 ഹെക്ടര്‍ കൃഷി പൂര്‍ണമായി നശിച്ചതായും 10 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായും 2000ല്‍ ഏറെ കര്‍ഷകര്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. 

പി.എന്‍.എക്‌സ്.5134/17

date