Skip to main content

ചേർപ്പ് സാന്ത്വനം ബഡ്സ് സ്കൂളിൽ നിയമനം

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി പ്രകാരം ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ സാന്ത്വനം ബഡ്‌സ് സ്‌കൂളിലേക്ക് കായിക പരിശീലനം, സ്പീച്ച് തെറാപ്പി എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് രണ്ട് വരെ ചേർപ്പ് ഐ.സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കാം. ചേർപ്പ് ബ്ലോക്ക് പരിധിയിലുള്ള താമസക്കാർക്ക് മുൻഗണന. വിശദ വിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ : 0487-2348388

date