Skip to main content

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ പട്ടയമേള ജൂലൈ 31 ന്

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ പട്ടയമേള ഇന്ന് (ജൂലൈ 31) നടക്കും. വൈകീട്ട് മൂന്ന് മണിക്ക് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അകലാട് മെഹന്ദി ഗാർഡനിൽ (അൻസാക്കി ഹാൾ)  റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 145 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അകലാട് മൂന്നയിനിയിലേയും എടക്കഴിയൂര്‍ ഫിഷറീസ് ഉന്നതിയിലെയും നിവാസികളുടെ ദശാബ്ദങ്ങളായുള്ള പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാകും. എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കും.

date