Skip to main content

സ്വകാര്യ വനവല്‍ക്കരണ പദ്ധതി

സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിയിലേക്ക് വനംവകുപ്പിന്റെ ധനസഹായത്തിന് അപേക്ഷിക്കാം. തേക്ക്, ചന്ദനം, ആഞ്ഞിലി, മഹാഗണി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തുടങ്ങി പത്തിനം വൃക്ഷ തൈകളാണ് പദ്ധതി പ്രകാരം പരിഗണിക്കുക. ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ 50 ല്‍ കുറയാത്ത തൈകള്‍ വളര്‍ത്തുന്നവരെയാണ് പ്രോത്സാഹന ധനസഹായത്തിന് പരിഗണിക്കുന്നത്. ഓഗസ്റ്റ് 10നകം  www.forest.kerala.gov.in ല്‍ അപേക്ഷ നല്‍കണം.     ഫോണ്‍: 0474-2748976.
 

 

date