Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  നല്‍കുന്ന വിദ്യാഭ്യാസ ആനൂകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ് വണ്‍ മുതല്‍  ബിരുദാന്തരബിരുദം, പ്രൊഫഷണല്‍, ഡിപ്ലോമ കോഴ്‌സുകള്‍ ഉള്‍പ്പെടെ പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.     www.peedika.kerala.gov.in ല്‍ ഒക്ടോബര്‍ 31 നകം  അപേക്ഷിക്കണം. അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ,് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, വിദ്യാര്‍ഥിയുടെ എസ്.എസ്.എല്‍.സി. ബുക്ക് സാക്ഷ്യപ്പെടുത്തിയത്, വിദ്യാര്‍ഥി പാസായ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.  ഫോണ്‍ - 0474-2792248.
 

 

date