Skip to main content
CIAL vistors area

സിയാല്‍ ടെര്‍മിനല്‍-3 സന്ദര്‍ശക ഏരിയ തുറന്നു

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ രാജ്യാന്തര ടെര്‍മിനലായ ടി-3യില്‍ യാത്രക്കാരെ അനുഗമിക്കുന്നവര്‍ക്കുള്ള പ്രത്യേക സൗകര്യ മേഖല പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ യാത്രക്കാര്‍ക്കൊപ്പമെത്തുന്നവര്‍ക്ക് പാസ്സെടുത്ത് ടെര്‍മിനലിനുള്ളില്‍ കയറാനാകും.
  ടെര്‍മിനല്‍-3 യിലെ യാത്രക്കാരെ അനുഗമിക്കുന്നവര്‍ക്ക് ഇതുവരെ പുറത്ത് നില്‍ക്കാനുള്ള അനുമതി മാത്രമേയുണ്ടായിരുന്നുള്ളൂ. സന്ദര്‍ശക ഏരിയ തുറന്നതോടെ, പത്ത് രൂപയുടെ പാസ്സ് ലഭ്യമാക്കി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ടെര്‍മിനലിനുള്ളില്‍ കടക്കാനാകും. യാത്രക്കാര്‍ ചെക്ക് -ഇന്‍ ചെയ്ത് ഇമിഗ്രേഷന്‍ മേഖലയില്‍ എത്തുന്നതുവരെ സന്ദര്‍ശക ഏരിയയില്‍ നിന്നാല്‍ കാണാനാകും. സി.ഐ.എസ്.എഫിന്റെ സുരക്ഷയിലാണ് സന്ദര്‍ശക ഏരിയ പ്രവര്‍ത്തിക്കുന്നത്. 52,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള സന്ദര്‍ശക ഏരിയയില്‍ യാത്രക്കാര്‍ക്കും അനുമഗമിക്കുന്നവര്‍ക്കുമായി ഭക്ഷണശാലകള്‍,  എ.ടി.എം കൗണ്ടറുകള്‍, ഷോ റൂമൂകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ബര്‍ഗര്‍ കിങ്, പന്തല്‍, കറി ട്രീ, ഡി സി ബുക്്‌സ്, ഡബ്്‌ള്യൂ എച്ച് സ്മിത്ത്, ഡി മിലാനോ, ജോണ്‍സ് അമ്പ്രല, ബി ഫാ ആയൂര്‍വേദ, റാംസണ്‍സ,് ലോട്ടസ്, ഒറേലിയ, വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യൂസ്, സാംസണൈറ്റ് എന്നീ ബ്രാന്‍ഡുകള്‍ സജ്ജമായിട്ടുണ്ട്. സ്‌റ്റേറ്റ്  ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കുമാണ് എ.ടി.എം കൗണ്ടറുകള്‍ ഒരുക്കിയിട്ടുള്ളത്.
 സന്ദര്‍ശക ഏരിയയുടെ ഉദ്ഘാടനം സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ നിര്‍വഹിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, ജനറല്‍ മാനേജര്‍ ജോസ് തോമസ് ഡി.ജി.എം കൊമേഴ്‌സ്യല്‍ ജോസഫ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date