Skip to main content

ഡിപ്പോയില്‍ നിന്ന് തേക്ക് തടി വിതരണം

 

ഗാര്‍ഹികാവശ്യങ്ങള്‍ക്കായി കുളത്തൂപ്പുഴ, തെന്മല തടി ഡിപ്പോയില്‍ നിന്ന് തേക്ക് തടി ചില്ലറ വില്‍പ്പന നടത്തും. വീടിന്റെ അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും പാന്‍കാര്‍ഡുമായി പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍  വൈകുന്നേരം അഞ്ച് മണി വരെ ഡിപ്പോയില്‍ നിന്ന് ലഭിക്കും. അഞ്ച് ക്യൂ.മീറ്റര്‍ വരെ തേക്കു തടി നേരിട്ട് വാങ്ങാം. കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്ന് ഡിസംബര്‍ ആറ് മുതലും തെന്മല ഡിപ്പോയില്‍ നിന്ന് ഡിസംബര്‍ മൂന്ന് മുതലും തടി ലഭിക്കും. കുളത്തൂപ്പുഴ: 0475 2319241, തെന്മല: 0475 2344243.

പി.എന്‍.എക്സ്. 5202/18

date