എറണാകുളം അറിയിപ്പുകള്‍ 1
റവന്യൂ റിക്കവറിയില്‍ 17 കോടിയുടെ വര്‍ധനവ്
കൊച്ചി: ജില്ലയിലെ റവന്യൂ റിക്കവറിയില്‍ 17.8 കോടി രൂപയുടെ വര്‍ധനവ്. 2018 ഒക്ടോബര്‍ വരെ 55.23 കോടി രൂപയാണ് പിരിച്ചിട്ടുള്ളത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 9.44 കോടിയും വര്‍ധിച്ചിട്ടുണ്ട്. ആകെ പിരിച്ചത് 32.26 കോടി രൂപ. എറണാകുളം ജില്ലയിലെ എല്ലാ താലൂക്കുകളും പ്രളയബാധിതമായിരുന്നിട്ടു കൂടി മികച്ച കളക്ഷന്‍ നേടിയതിന് ആര്‍.ആര്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ് കുമാര്‍ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. റവന്യു ഉദ്യോഗസ്ഥരുടെ സംയുക്തമായ പ്രവര്‍ത്തനം കൊണ്ട് കളക്ഷനില്‍ ജില്ലക്ക് ഒന്നാം സ്ഥാനം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ റീസര്‍ജന്റ് വായ്പ :
ഗൃഹോപകരണങ്ങള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവ്
കാക്കനാട് : പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ ആവിഷ്‌കരിച്ച റീസര്‍ജന്റ് കേരള വായ്പാ പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിപണി വിലയില്‍നിന്നും 40 മുതല്‍ 50 ശതമാനംവരെ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ ലഭിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായുള്ള ധാരണപ്രകാരമാണ് പ്രമുഖ നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ പകുതിയോളം വിലക്കുറവില്‍ പൊതുജനങ്ങളിലെത്തിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.പി.ഗീവര്‍ഗ്ഗീസ് പറഞ്ഞു. മിക്‌സര്‍ െ്രെഗന്റര്‍, ഗ്യാസ് സ്റ്റൗ, കുക്കര്‍, െ്രെഫ പാന്‍, ഫാന്‍, വാട്ടര്‍ പ്യൂരിഫയര്‍, കിടക്ക, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങളാണ് ലഭ്യമാക്കുക. പറവൂര്‍, കളമശ്ശേരി, പാലാരിവട്ടം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുത്ത കടകള്‍ വഴിയാണ് വിതരണം. കടകളുടെ ലിസ്റ്റ് കുടുംബശ്രീ നല്‍കും. താല്‍പര്യമുള്ള കമ്പനിയുടെ ഉല്‍പ്പന്നം ഗുണഭോക്താവിന് തെരഞ്ഞെടുക്കാം. ഒരു തരത്തിലുള്ള ഒരുല്‍പ്പന്നമേ വാങ്ങാവൂ.
അര്‍ഹരായ അംഗങ്ങള്‍ക്ക് ഹോളോഗ്രാം പതിച്ച ഡിസ്‌കൗണ്ട് കാര്‍ഡ് നല്‍കും. കാര്‍ഡുപയോഗിച്ചാണ് ഗൃഹോപകരണങ്ങള്‍ വാങ്ങേണ്ടത്. ഇവയുടെ ജില്ലാതല വിതരണോദ്ഘാടനം നവംബര്‍ അവസാനവാരം നടത്തുമെന്നും ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിനുശേഷം ഗുണഭോക്താവ് ഡിസ്‌കൗണ്ട് കാര്‍ഡ് കുടുംബശ്രീ സി.ഡി.എസ്സിനെ തിരികെ ഏല്‍പ്പിക്കണം. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും.
ആരോഗ്യജാഗ്രത ക്വിസ് മത്സരം സമ്മാനദാനം നടത്തി
കൊച്ചി: പറവൂര്‍ ബ്ലോക്കില്‍ നടത്തിവരുന്ന ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏഴിക്കര ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുകയില വിമുക്തി, ജീവിതശൈലീ രോഗങ്ങള്‍, ഓറല്‍ റീഹൈഡ്രോഷന്‍ തെറാപ്പി എന്നീ വിഷയങ്ങളില്‍ നടത്തിയ ക്വിസ് മത്സരത്തിനു വിജയികളായവര്‍ക്ക് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യേശുദാസ് പറപ്പിളളി സമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനം ജെസി ജോസ് , സാന്ദ്ര ജോണ്‍സണ്‍, ഹണി ജോളി. രണ്ടാം സമ്മാനം ദിനകര്‍ പ്രഭു, സെബാസ്റ്റ്യന്‍ ടി ജെ, യദു കൃഷ്ണ.
ഏഴിക്കര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ബീന കുഞ്ഞച്ചന്‍ അധ്യക്ഷയായി .ഏഴിക്കര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ വി എബ്രഹാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നൂര്‍ജഹാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ലിബിന്‍, സ്‌കൂള്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് അലീന സില്‍വി എന്നിവര്‍ പങ്കെടുത്തു.
നാര്‍കോട്ടിക് സെല്‍ - ഫോണ്‍നമ്പര്‍
റവന്യു ടവറിലെ 12-ാം നിലയിലേയ്ക്ക് മാറ്റ#ി പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി സിറ്റി ജില്ലാ നാര്‍കോട്ടിക് സെല്‍ ഓഫീസിന്റെ പുതിയ ഫോണ്‍ നമ്പര്‍ 0484 2369696 എന്നാണെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
- Log in to post comments