ഓണം ഖാദി മേള
ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് സെപ്റ്റംബര്‍ നാല് വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളി, വുള്ളന്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരേയും റിബേറ്റ് ലഭിക്കും. ഓണം ഖാദി മേള 2025 ന്റെ ഭാഗമായി ആകര്‍ഷകമായ സമ്മാനപദ്ധതിയാണ് ഒരുക്കിയിട്ടുള്ളത്. ഓരോ 1000 രൂപയുടെ ഗ്രോസ് പര്‍ച്ചേസിനും ഒരു കൂപ്പണ്‍ ലഭിക്കും. ഒന്നാം സമ്മാനം ഒരാള്‍ക്ക് ടാറ്റാ ടിയാഗോ ഇ.വി കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ ഇലട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി 50 പേര്‍ക്ക് 5000 രൂപ യുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും. എല്ലാ ആഴ്ചയിലും ജില്ലാതല നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നേടാം. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഖാദി ഗ്രാമ സൗഭാഗ്യ കര്‍ബല ജംഗ്ഷന്‍ (04742742587), കൊട്ടാരക്കര ഖാദി ഗ്രാമ സൗഭാഗ്യപുലമണ്‍ ജംഗ്ഷന്‍ (04742650631), എന്നിവിടങ്ങളില്‍ നിന്നും തുണിത്തരങ്ങള്‍ ലഭിക്കും. ഫോണ്‍: 04742743587.
- Log in to post comments