അയണ്‍ഫോളിക് ആസിഡ് ഗുളികള്‍ക്കെതിരായ പ്രചാരണം : ബോധവല്‍ക്കരണം ശക്തമാകും
അയണ്‍ഫോളിക് ആസിഡ് ഗുളികള്‍ക്കെതിരായ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ശക്തമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത യോഗത്തില്‍ തീരുമാനം. ജില്ലാ കളക്‌ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗുളിക വിതരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വിവരശേഖരണത്തിന്റെ സാധ്യത, ഗുളിക കഴിക്കേണ്ടതിന്റെ പ്രചാരണാര്‍ത്ഥം സ്വീകരിക്കേണ്ട നടപടികള്‍, കുട്ടികളിലെ വിളര്‍ച്ച സംബന്ധിച്ച ആശയപ്രചരണം എന്നിവയും ചര്‍ച്ച ചെയ്‌തു. 6 മുതല്‍ 12 ക്ലാസ്സ് വരെയുളള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴിയും 10 മുതല്‍ 19 വയസ്സ് വരെയുളള പെണ്‍കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴിയുമാണ് ഗുളിക് വിതരണം ചെയ്യുന്നത്. ഗുളികയുടെ ലഭ്യതക്കുറവുളള സ്ഥലങ്ങളില്‍ വിതരണ നടപടികള്‍ കാര്യക്ഷമാക്കാനും യോഗം തീരുമാനിച്ചു. ആര്‍ സി എച്ച് ഓഫീസര്‍ എം ഉണ്ണകൃഷ്‌ണന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments