Skip to main content

വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ കോഴ്‌സ്

വെട്ടിക്കവല പാലമുക്ക് സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ഒരു വര്‍ഷത്തെ വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 80 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തിനും 10 ശതമാനം സീറ്റ്  വീതം പട്ടികവര്‍ഗവിഭാഗത്തിനും മറ്റ് വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. സൗജന്യ പരിശീലനത്തിന് പുറമെ സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കും. മാസം തോറും 800 രൂപ സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് 1500 രൂപയും, ലംപ്‌സംഗ്രാന്റ് 1000 രൂപ, യൂണിഫോം അലവന്‍സായി 900 രൂപയും, സ്റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപയും ലഭിക്കും. ട്രെയിനികള്‍ക്ക് തൊഴില്‍ പരിശീലനം ചെയ്യുന്നതിനായി പണിയായുധങ്ങള്‍ വാങ്ങുന്നതിന് 3000 രൂപയും നല്‍കും. ഫോണ്‍: 8893033963, 04742404336, 9497264223.  

date