എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ചേര്‍ന്ന് നടത്തുന്ന സര്‍വേയുടെ ഭാഗമായി മര്‍കസ് ലോ കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിശീലനത്തില്‍ പ്രിന്‍സിപ്പല്‍ അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജോയന്റ് ഡയറക്ടര്‍ ഡോ. ടി അബ്ദുസമദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷമീര്‍ സഖാഫി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി കെ ഇബ്രാഹിം, വോളന്റിയര്‍ സെക്രട്ടറി അഹമ്മദ് സ്വാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് വിഷയാവതരണം നടത്തി.
കൊടുവള്ളി കെഎംഒ കോളേജില്‍ നടന്ന നഗരസഭയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പ്രൊഫ. ഒ കെ മുഹമ്മദലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തുഫൈല്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് വിഷയാവതരണം നടത്തി. കെഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊടുവള്ളി ഗവ. കോളേജ് എന്നിവയിലെ വളണ്ടിയര്‍മാരാണ് മേഖലാതല പരിശീലനത്തില്‍ പങ്കെടുത്തത്.
- Log in to post comments