Skip to main content

അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- II ലെ അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലെ

 ഒഴിവിലേക്ക് പാനൽ ക്ഷണിച്ചു. നിശ്ചിത വ്യവസ്ഥകൾക്ക് അനുസരണമായി ഏഴ് വർഷത്തിൽ കുറയാത്ത പ്രാക്ടീസ് ഉള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.

 

അപേക്ഷയോടൊപ്പം വിലാസം, ജനനത്തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, എൻറോൾമെന്റ് തീയതി, ജാതി /മതം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ബാർ കൗൺസിൽ സാക്ഷ്യപത്രം, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ ഹാജരാക്കണം. അപേക്ഷകൾ ആലപ്പുഴ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ ആഗസ്റ്റ് 16 ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ലഭിക്കണം. ഫോൺ 0477-2251676, 2252580.

date