Post Category
ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സ്
ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് മെറിറ്റ്/മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകള്‍, ഡിഗ്രി, എം.എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 17 - 35 വയസ്. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. മെറിറ്റ് അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും മാനേജ്മെന്റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തിലും ഓഗസ്റ്റ് 11 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 8547126028, 04734-296496.
date
- Log in to post comments