Post Category
എച്ച്.ഐ.വി/ എയ്ഡ്സ് ബോധവത്കരണ പ്രശ്നോത്തരി
ജില്ലാ ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്സ് കണ്ട്രോള് യൂണിറ്റ്, സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, എന്‍എസ്എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ എച്ച്ഐവി എയ്ഡ്സ് ബോധവത്ക്കരണ പ്രശ്നോത്തരി ഓഗസ്റ്റ് ആറിന് ഫാത്തിമ കോളേജ്, ബിഷപ്പ് കത്തലാനി ക്യാമ്പസില്‍ സംഘടിപ്പിക്കും. എച്ച്ഐവി അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. ജില്ലയിലെ വിവിധ കോളേജുകളില്‍ നടന്ന മത്സരത്തില്‍ വിജയിച്ച 200 കുട്ടികളാണ് അവസാന റൗണ്ട് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 3000 രൂപയുമാണ്. വിജയികളാകുന്നവര്‍ക്ക് സംസ്ഥാന- ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
date
- Log in to post comments