മെഡിക്കല്‍ /എഞ്ചിനീയറിംഗ് പ്രവേശന പരിശീലന ധനസഹായം
പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന മെഡിക്കല്‍ /എഞ്ചിനീയറിംഗ് പ്രവേശന പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസുകളില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരിശീലനത്തിന് പ്ലസ്ടു/ വി.എച്ച്.എസ്.സി പരീക്ഷകളില്‍ ഫിസിക്‌സ്, കെമസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിംഗ് പ്രവേശന പരിശീലനത്തിന് ഫിസിക്‌സ്, കെമസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും, സി.ബി.എസ്.സി/ഐ.സി.എസ്.സി വിദ്യാര്‍ഥികള്‍ക്കു ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ യഥാക്രമം എ2, എ ഗ്രേഡും നേടിയ പട്ടികജാതി വിഭാഗക്കാരാണ് അപേക്ഷിക്കേണ്ടത്. എന്‍ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നവര്‍ക്കാണ് അര്‍ഹത. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്ബുക്ക് പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0474- 2794996.
- Log in to post comments