Skip to main content

എന്‍.സി.സി കൊല്ലം ഗ്രൂപ്പിന്  വിജയം

കോഴിക്കോട് നടന്ന ഇന്റര്‍ ഗ്രൂപ്പ് ടി.എസ്.സി മത്സരത്തില്‍ സര്‍വീസ് വെപ്പണ്‍ ഷൂട്ടിങ് ഇനത്തില്‍ കൊല്ലം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ഇന്റര്‍ ഗ്രൂപ്പ് ടി.എസ്.സി ഓവറാള്‍ മത്സരത്തിലും റണ്ണറപ്പായി. ആദ്യമായിട്ടാണ് ഈ  നേട്ടം കൈവരിക്കുന്നത്.
കൊല്ലം ഗ്രൂപ്പിന്റെ കീഴിലുള്ള യൂണിറ്റുകളിലെ 59 കേഡറ്റുകളാണ്  മത്സരത്തില്‍ പങ്കെടുത്തത്. എന്‍.സി.സി കൊല്ലം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍  ജി.സുരേഷ്, വിവിധ എന്‍. സി. സി യൂണിറ്റുകളിലെ കമാന്‍ഡിങ് ഓഫീസര്‍മാര്‍, ജി.സി.ഐ, പി.ഐ ജീവനക്കാര്‍ എന്നിവരാണ് പരിശീലനം നല്‍കിയത്.

date