Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ് ഗ്രേഡ് രണ്ട് (കാറ്റഗറി നം.013/2024) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഓഗസ്റ്റ് 12, 13 തീയതികളില്‍ ആണ്ടാമുക്കത്തുള്ള പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, ജാതി, വെയിറ്റേജ് എന്നിവ തെളിയിക്കുന്ന രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി പ്രൊഫൈല്‍ മെസ്സേജ്/ എസ്.എം.എസ് മുഖേന അറിയിച്ച ദിവസം ഹാജരാകണം. ഫോണ്‍: 0474 2743624.
date
- Log in to post comments