Skip to main content

ഫ്‌ളാഷ് മോബ് നടത്തി

 

 

 ജില്ലാ ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, കല്‍പ്പറ്റ മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ശുചിത്വ സന്ദേശ ഫ്‌ളാഷ് മോാബ് നടത്തി. എന്‍.എസ്.എസ് യൂണിറ്റിലെ 26 വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഫ്‌ളാഷ് മോബ് തയ്യാറാക്കി അവതരിപ്പിച്ചത്. ശുചിത്വ സന്ദേശ ഫ്‌ളാഷ് മോബിന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എ.ജസ്റ്റിന്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ എം.പി.രാജേന്ദ്രന്‍, എന്‍.വി.ബേബി, കല്‍പ്പറ്റ മുണ്ടേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരായ മുജീബ്, ഹഫ്‌സത്ത്, സജി എന്നിവര്‍ നേതൃത്വം നല്‍കി.

date