Skip to main content

അട്ടപ്പാടിയിൽ മില്ലറ്റ് വിപ്ലവം

അട്ടപ്പാടിയിലെ 97 ഊരുകൾ കേന്ദ്രീകരിച്ച് 2017-2020 കാലഘട്ടത്തിൽ നടപ്പാക്കിയ മില്ലറ്റ് വില്ലേജ് പദ്ധതി വലിയ വിജയമാണ് നേടിയത്. ഈ പദ്ധതിയിലൂടെ 2319 ഹെക്ടർ സ്ഥലത്ത് ചെറുധാന്യ കൃഷി ചെയ്യുകയും, 1506 മെട്രിക് ടൺ ഉത്പാദനം നേടുകയും ചെയ്തു. ഈ ചെറുധാന്യങ്ങളുടെ ഉത്പാദനവും ഉപയോഗവും അട്ടപ്പാടിയിലെ ഗോത്രജനതയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് വലിയ പരിഹാരമായി. പദ്ധതിയുടെ തുടർച്ചയായി റീബിൽഡ് കേരളയുടെ ധനസഹായത്തോടെ 726.31 ലക്ഷം രൂപയുടെ അട്ടപ്പാടി സമഗ്ര സുസ്ഥിര കാർഷിക വികസന പദ്ധതി നടന്നുവരുന്നു. കൂടാതെ പാലക്കാട് നഗരസഭയിൽ ഒരു മില്ലറ്റ് കഫേയും ആരംഭിച്ചിട്ടുണ്ട്.
 

date