Skip to main content

ഉജ്ജ്വല ബാല്യം' പുരസ്‌കാരം

വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ ഉള്‍പ്പടെ) വനിതാ ശിശുവികസന വകുപ്പിന്റെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് അപേക്ഷിക്കാം. 2024 ല്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കഴിവ് തെളിയിച്ച് ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അര്‍ഹത.  ഇതുമായി ബന്ധപ്പെട്ട ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പ്രസിദ്ധീകരണങ്ങള്‍, വീഡിയോകള്‍, പത്രക്കുറിപ്പുകള്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷകള്‍ ഓഗസ്റ്റ് 30 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് www.wcd.kerala.gov.in
 
 

date