Skip to main content

 ജില്ലാതല നൈപുണ്യവല്‍ക്കരണ പരിശീലനപരിപാടി എട്ടിന്

കേരള നോളഡ്ജ് ഇക്കണോമി മിഷന്‍  സംഘടിപ്പിക്കുന്ന  ജില്ലാതല നൈപുണ്യവല്‍ക്കരണ പരിപാടി ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍  ഓഗസ്റ്റ് എട്ട് രാവിലെ 10ന്   ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ആര്‍.അനില്‍ അധ്യക്ഷനാകും.   ജില്ലയിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ്, എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക്ക് എന്നിവിടങ്ങളിലെ പ്ലെയിസ്‌മെന്റ് ഓഫീസര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍, വിജ്ഞാന കേരളം ചീഫ് അഡ്‌വൈസര്‍ ഡോ. ടി.എം. തോമസ് ഐസക്ക്,   ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലശാല വൈസ് ചാന്‍സിലര്‍ ഡോ. വി.പി.ജഗതിരാജ്,  കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍മാരായ അഡ്വ. ജി. മുരളീധരന്‍ പിള്ള, ഡോ.എന്‍. പ്രമോദ്, ജില്ലാ അക്കാഡമിക് കോ-ഓഡിനേറ്റര്‍മാരായ എം.കണ്ണന്‍ എം, ഡോ.  എസ്. റൂബി എസ്, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി.കെ രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

date