Skip to main content

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്

നാഷണല്‍  ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്. യോഗ്യത: അസിസ്റ്റന്റ്് ഫിസിയോതെറാപ്പി/ വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ്.   കമ്പ്യൂട്ടറില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്.  പ്രതിമാസ വേതനം 13,500 രൂപ. യോഗ്യത, പ്രായം   തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. www.nam.kerala.gov.in ല്‍ അപേക്ഷാ ഫോം ലഭിക്കും. വിലാസം:  ജില്ല പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ല മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍, ആശ്രാമം പി ഒ, കൊല്ലം 691002.വി ഫോണ്‍: 0474 2082261.

date