Post Category
എച്ച് ഐ വി / എയ്ഡ്‌സ് - ബോധവത്ക്കരണ പ്രശ്‌നോത്തരി
ജില്ല ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ്, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, എന്‍എസ്എസ് യൂണിറ്റ്, എന്നിവരുടെ നേതൃത്വത്തില്‍ എച്ച്.ഐ.വി/എയ്ഡ്‌സ് ബോധവത്ക്കരണത്തിനായി ഫാത്തിമ കോളേജിലെ ബിഷപ്പ് കത്തലാനി ക്യാമ്പസില്‍ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ . സാജന്‍ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ കോളേജുകളില്‍ നിന്നുള്ള 200 പേര്‍ പങ്കെടുത്തു. സമൂഹത്തില്‍ എച്ച്‌ഐവി ബോധവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസര്‍ ടി.ഷാലിമ, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എസ്.വിദ്യ, ഡോ. അഭിലാഷ്, ഡോ.കൃഷ്ണകുമാര്‍, ദിശ കോര്‍ഡിനേറ്റര്‍മാരായ ഡെന്നിസ്, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments