Skip to main content

ഭിന്നശേഷി ദിനാഘോഷം ഇന്ന് (ഡിസംബര്‍ 3 ന്)

കൊച്ചി: ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുളള സംസ്ഥാനതല പരിപാടികള്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് (ഡിസംബര്‍ 3) നടക്കും. ഭിന്നശേഷിക്കാര്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ജോബ് ഫെയര്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, ഭിന്നശേഷിക്കാര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ വിപണന മേള, ഭിന്നശേഷിക്കാര്‍ക്കുളള സംസ്ഥാനതല അവാര്‍ഡ് വിതരണം എന്നിവ നടക്കും. രാവിലെ 8.30 ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി കെ.കെ. ശൈലജ ഭിന്നശേഷിക്കാര്‍ക്കുളള സംസ്ഥാനതല അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രൊഫ. കെ.വി. തോമസ് മുഖ്യാതിഥിയായിരിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജെയിന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി.ബി.നൂഹ്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date