Skip to main content

യൂത്ത് ഐക്കണ്‍ അവാര്‍ഡ:് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനകമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.   യുവജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളില്‍ ഉന്നതനേട്ടം കൈവരിച്ചവയുവജനങ്ങളെയാണ്പരിഗണിക്കുന്നത്.

നാമനിര്‍ദേശം നല്‍കാം,  സ്വമേധയും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് 20,000 രൂപയുടെ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പവും നല്‍കും. നിര്‍ദേശങ്ങള്‍ ksycyouthicon@gmail.com  മുഖേനയോ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നല്‍കാം.   അവസാന തീയതി :  ഓഗസ്റ്റ് 30. ഫോണ്‍: 0471-2308630.

date