Skip to main content

കൃഷിനാശം: നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം

ചുഴലിക്കാറ്റിന്റെ ആഘാതത്തിലും പേമാരിയിലും കൃഷിനാശമുണ്ടായ കര്‍ഷകരുടെ വിശദവിവരം ശേഖരിച്ച് കൃത്യമായ നഷ്ടം തിട്ടപ്പെടുത്തി ധനസഹായം ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിള ഇന്‍ഷുറന്‍സ് ചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാനും നിര്‍ദേശമുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കാര്യമായ കൃഷിനാശം സംഭവിച്ചത്. ഏകദേശം 730 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചതായും പത്തു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായും പ്രാഥമികമായി കണക്കാക്കുന്നു. രണ്ടായിരത്തിലേറെ കര്‍ഷകര്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

പി.എന്‍.എക്‌സ്.5146/17

date