Skip to main content

പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത് ആരംഭിച്ചു

 

പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത് ഓഗസ്റ്റ് 12ന് ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുന്ന അദാലത്തിന്റെ ആദ്യ ദിനത്തിൽ 95 കേസുകൾ പരിഗണിച്ചതിൽ 75 എണ്ണം തീർപ്പാക്കി. 18 കേസുകൾ അടുത്ത ഹിയറിങ്ങിലേക്ക് മാറ്റുകയും 2 കേസുകളിൽ സ്ഥല സന്ദർശത്തിനും ശുപാർശ ചെയ്തു.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ ടി.കെ.വാസു, അഡ്വ.സേതു നാരായണന്‍ എന്നിവരാണ്  കേസുകൾ പരിഗണിച്ചത്. അദാലത്ത് ഓഗസ്റ്റ് 13 നും തുടരും.

date