Skip to main content

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ജില്ലാ സന്ദര്‍ശനം

ഡോ.കെ.എന്‍.ഹരിലാല്‍ അധ്യക്ഷനായ ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ഓഗസ്റ്റ് 14ന്  ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 11ന്  ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുമായും തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും     സംവദിക്കും.  
ഉച്ചയ്ക്ക് 2.30 മുതല്‍ കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷര്‍, പ്രതിപക്ഷ പ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗത്തില്‍ പങ്കെടുക്കും.    വൈകിട്ട് 3.30 മുതല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.  
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍, പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സംയുക്ത പദ്ധതികളുടെ സാധ്യതകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനുള്ള   നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനാണ് കമ്മീഷന്റെ ജില്ലാ സന്ദര്‍ശനം. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍, പട്ടികജാതി/പട്ടികവര്‍ഗ ഉപപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായ ശേഖരണവും   നടത്തും.
 

 

date