Post Category
മത്സ്യബന്ധന പെര്‍മിറ്റുകള്‍ പുതുക്കണം
മത്സ്യബന്ധന പെര്‍മിറ്റുകള്‍ക്കുള്ള മണ്ണെണ്ണ വിതരണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുന്നതിനാല്‍ എല്ലാ മത്സ്യബന്ധന പെര്‍മിറ്റുകളും താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പുതുക്കി വാങ്ങണമെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ പെര്‍മിറ്റുകള്‍ക്ക് മാത്രമേ മണ്ണെണ്ണ ലഭിക്കൂ. മുന്‍ഗണന വിഭാഗം, അന്ത്യോദയ അന്നയോജന വിഭാഗം റേഷന്‍കാര്‍ഡുകളിലേക്ക് പുതുതായി പേരുള്‍പ്പെടുത്തുന്ന അംഗങ്ങള്‍ (ആധാര്‍ മുഖേനയോ/ മുന്‍ഗണനേതര കാര്‍ഡുകളില്‍ നിന്നും കുറവു ചെയ്യുന്നതോ) നിര്‍ബന്ധമായും മസ്റ്ററിംഗ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.
date
- Log in to post comments