Post Category
ലോഗോ; എന്‍ട്രികള്‍ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2025 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എ4-സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ 'കേരളോത്സവം -2025 ലോഗോ’ എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യുത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനകുന്ന്.പി.ഒ, തിരുവനന്തപുരം-43 വിലാസത്തില്‍ അയക്കണം. ഫോണ്‍: 0471-2733139, 2733602.
date
- Log in to post comments