Post Category
അക്ഷരകേരളം സര്‍വേയ്ക്ക് 15ന് തുടക്കമാകും
'ഉല്ലാസ്' ന്യൂ ഇന്ത്യ ലിറ്ററസി (മൂന്നാംഘട്ടം) പ്രോഗ്രാമിന്റെ ഭാഗമായുള്ള അക്ഷരകേരളം ജനകീയ സര്‍വേയുടെ ഉദ്ഘാടനം ഓഗസ്റ്റ് 15ന് രാവിലെ 10.30ന് വടക്കുംഭാഗം ഡിവിഷനിലെ പുള്ളിക്കടയില്‍ മേയര്‍ ഹണി നിര്‍വഹിക്കും. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം വളന്റിയര്‍മാര്‍ സര്‍വേയ്ക്ക് നേതൃത്വം നല്‍കും.
ഇളംമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍വേ പുന്നമുക്കില്‍ രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. റ്റി. കെ. എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം വളന്റിയര്‍മാര്‍ സര്‍വേക്ക് നേതൃത്വം നല്‍കും.
8000 നിരക്ഷരരെയാണ് സാക്ഷരരാക്കുക. ജില്ലയിലെ വിവിധ കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്കീം വളന്റീയര്മാരുടെ നേത്യത്വത്തില്‍ ജനകീയമായി സര്‍വേ നടത്തിയാണ് ഗുണഭോക്തക്കളെ കണ്ടെത്തുന്നത്.
date
- Log in to post comments