Post Category
സഹകരണപ്രതിനിധികളുടെ യോഗം ചേര്‍ന്നു
കണ്‍സ്യുമര്‍ഫെഡ് ഓണ വിപണിയുടെ സഹകരണ പ്രതിനിധികളുടെ യോഗം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്നു. ഡയറക്ടര്‍ ജി. ത്യാഗരാജന് ഉദ്ഘാടനം ചെയ്തു. സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ജനറല്‍ ടി. സുരേഷ് കുമാര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്റ്റാര്‍ മാരായ സുജിത്, ബിനു, സുഭാഷ്, സുരേഷ്, ഷഹീര്‍, ഉണ്ണികൃഷ്ണന്, കണ്‍സ്യുമര്‍ ചീഫ് മാനേജര്‍ ജി. ദിനേശ് ലാല്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ബിജു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍സ്യുമര്‍ ഫെഡ് റീജിയണല്‍ മാനേജര്‍ ഐ. ലൈല മോള്, ഓപ്പറേഷന് മാനേജര്‍ ആര്. ശ്യാം, നന്ദി യും രേഖപ്പെടുത്തി. സെപ്റ്റംബര്‍ നാല് വരെയാണ് സബ്സിഡി വിതരണം. 26 ത്രിവേണി സ്റ്റോറുകള്‍ ഉള്‍പ്പെടെ 167 ഓണചന്തകളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
date
- Log in to post comments