Skip to main content

സ്പോട്ട് അഡ്മിഷൻ

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കെ ജി ടി ഇ പ്രിന്റിംഗ് ടെക്‌നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് അന്നേദിവസം രാവിലെ 11 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷ www.polyadmission.org/kgte യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ഠ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾഅപേക്ഷാഫീസ് (25 രൂപ) എന്നിവ സഹിതം കോളേജ് ഓഫീസിൽ സമർപ്പിക്കണം.

പി.എൻ.എക്സ് 3926/2025

date