Post Category
സ്വാതന്ത്ര്യസമര സേനാനി ദിവാകരൻ രാമനെ ആദരിച്ചു
സ്വാതന്ത്ര്യസമര സേനാനി ദിവാകരൻ രാമന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബത്തെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ജില്ല കലക്ടറുടെ ചുമതലയുള്ള എ. ഡി. എം ജി നിർമൽകുമാർ 100 വയസ്സുള്ള ദിവാകരൻ രാമന്റെ കുരീപ്പുഴയിലെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. വിദ്യാർഥിയായിരിക്കേ 1942 ഓഗസ്റ്റ് 10നാണ് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ദിവാകരൻ രാമൻ അറസ്റ്റിലാവുന്നത്. രണ്ടുവർഷത്തെ ജയിൽവാസം അനുഭവിച്ചു. സബ് കലക്ടർ നിഷാന്ത് സിൻഹാര, കൊല്ലം തഹസിൽദാർ ജി. വിനോദ്കുമാർ, ഹുസൂർ ശിരസ്തദാർ റാം ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments