Skip to main content
..

കൊട്ടാരക്കരയിൽ സ്വാതന്ത്ര്യ ദിനാഘോഷം ഭരണഘടന മൂല്യങ്ങൾ വരുംതലമുറകൾക്ക് പകർന്നു നൽകണം: മന്ത്രി കെ എൻ ബാലഗോപാൽ

 

രാജ്യത്തിന്റെ മഹത്തരമായ ചരിത്രം, മതേതര പാരമ്പര്യം, ഭരണഘടന മൂല്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധം, കൃഷി, വ്യവസായം, വൈജ്ഞാനിക ശാസ്ത്രം മേഖലകളിൽ രാജ്യം മുൻപന്തിയിലാണ്. സംസ്ഥാനങ്ങളിൽ കേരളം ഇക്കാലയളവിൽ കൈവരിച്ച നേട്ടങ്ങളും സ്തുത്യർഹമാണ്. രാജ്യത്തെ സാമ്പത്തിക- തൊഴിൽ പ്രശ്നങ്ങൾ മറികടക്കാനാകണം. സ്വാതന്ത്ര്യ സമരത്തിലൂടെ മുൻതലമുറകൾ നടത്തിയ ത്യാഗോജ്വല പ്രവർത്തനങ്ങളാണ് രാജ്യത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്. വർഗീയതയ്ക്കെതിരെ ഓരോ മലയാളികളും ഒന്നിച്ച് നിലകൊള്ളണമെന്നും മന്ത്രി ഓർമിപ്പിച്ചു. 

ചടങ്ങിൽ കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ, ഡി വൈ എസ് പി ബൈജുകുമാർ, കൊട്ടാരക്കര എസ് എച്ച് ഒ ജയകൃഷ്ണൻ, കൊട്ടാരക്കര തഹസിൽദാർ ജി മോഹനകുമാരൻ നായർ, ഡെപ്യൂട്ടി തഹസിൽദാർ സതീഷ് കെ ഡാനിയൽ, പോലീസ്, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date