Post Category
കൊടുമൺ പഞ്ചായത്ത് കർഷക ദിനാഘോഷം നടത്തി
കൊടുമൺ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കർഷക ദിനാഘോഷം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ അധ്യക്ഷനായി. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, സ്ഥിരം സമിതി അധ്യക്ഷരായ വിപിൻ കുമാർ, പുഷ്പലത, സി പ്രകാശ്, ഓഫീസർ രഞ്ജിത് കുമാർ, എഫ് പി ഒ ചെയർമാൻ എ എൻ സലിം, ഗ്രാമപഞ്ചായത്തംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments