Post Category
ഗതാഗത നിരോധനം
കലഞ്ഞൂര്‍ പാടം റോഡില്‍ വാഴപ്പാറ അക്വാഡക്റ്റിന് സമീപം അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 19 മുതല്‍ 21 വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാടം ഭാഗത്തു നിന്നും കലഞ്ഞൂരിലേക്ക് വരേണ്ട വാഹനങ്ങള്‍ വാഴപ്പാറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഇടത്തറ വഴി പോകേണ്ടതും പത്തനാപുരത്ത് നിന്നും കലഞ്ഞൂര്‍ വഴി പാടത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇടത്തറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വാഴപ്പാറ എത്തി പാടം ഭാഗത്തേക്ക് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments