പ്ലാസ്‌ററിക് വിമുക്ത മേള
മേളയുടെ ഓരോ പരിസരത്തും ഹരിത നിയമാവലികള്‍ കര്‍ശനമായി പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.അധ്യാപകരും എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട്‌സ് എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഹരിത നിയമവാലികള്‍ പാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധനല്‍കി. ഫ്‌ളക്‌സുകള്‍,പ്ലാസറ്റിക് കവറുകള്‍,ഡിസ്‌പോസിബിള്‍ കുപ്പികള്‍,പാത്രങ്ങള്‍ എന്നിവയക്ക് വേദിയുടെ പരിസരത്ത് കര്‍ശനമായി നിയത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പ്ലാസ്റ്റിക് ഇലയും പേപ്പര്‍ ഗ്ലാസും വേദി പരിസരത്ത് നിരോധിച്ചതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനാവശ്യമായ സ്റ്റീല്‍ പാത്രവും ഗ്ലാസ്സും എല്ലാ കുട്ടികളും കൊണ്ടുവന്നിരുന്നു. കൂടാതെ മേളയുടെ പരിസര പ്രദേശങ്ങളില്‍ കച്ചവടം ചെയ്യുന്നവരും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
മധുരം വിളമ്പിയ ഭക്ഷണം
മേല്‍മുറി എം.എം.ഇ.ടി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രത്യേക താത്പര്യാര്‍ഥം ചോറിനൊപ്പം പായസവും വിളമ്പി. എം.എം.ഇ.ടി സ്‌കൂളിലാണ് ഭക്ഷണത്തിനൊപ്പം പായസം നല്‍കിയത്. ചെലവ് കുറക്കുന്നതിനാല്‍ ഇത്തവണ ഊട്ടുപുരയില്‍ ഭക്ഷണം ആര്‍ഭാട രഹിതമാണ്. സാമ്പാര്‍,ഉപ്പേരി,അച്ചാര്‍ തുടങ്ങിയ വിഭവങ്ങള്‍ അടങ്ങുന്ന ചെറിയ സദ്യയാണ് ഒരുക്കിയത്. മൂന്നുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിദ്യാര്‍ഥികളും അധ്യാപകരടക്കം ഒമ്പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കും. മേല്‍മുറി എം.എം.ഇ.ടി ,കോട്ടപ്പടി ബോയ്‌സ് സ്‌കൂള്‍ ,കുന്നുമ്മല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം നല്‍കുന്നത്.
- Log in to post comments