Skip to main content

കഠിനാധ്വാനം ഉണ്ടെങ്കിൽ എത്ര ഉന്നതങ്ങളിലും എത്താം -ഗവർണർ

 

 

ആലപ്പുഴ: 'ഞാൻ വന്നത് ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്ന്  സർക്കാർ സ്‌കൂളിൽ പഠിച്ചാണ്. പലക ബഞ്ചാണ്  ഞങ്ങൾക്കുണ്ടായിരുന്നത്.  അവിടെനിന്ന് സർക്കാർ മദ്രാസ് ലോ കോളേജിൽ തുടർപഠനം. 45 വയസിൽ മദ്രാസ് ഹൈക്കോടതിയിലേക്ക് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു.  വടക്കേ ഇന്ത്യക്കാർക്കു മാത്രമായിരുന്നു അക്കാലത്ത് ഈ പ്രായത്തിൽ ഇത്തരം സൗകര്യങ്ങൾ ലഭിച്ചിരുന്നത്.  പിന്നീട്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി.  ഇത് ഞാൻ പറഞ്ഞത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗവൺമെൻറ് സ്‌കൂൾ, കോളേജുകളിൽ പഠിച്ച എനിക്ക് ഇത് സാധ്യമാണെങ്കിൽ  കഠിനാധ്വാനത്തിലൂടെ ഏത് സ്ഥാനം വരെയും നിങ്ങൾക്ക് എത്താം എന്ന് സൂചിപ്പിക്കാനാണ്' ഗവർണർ പി.സദാശിവം പറഞ്ഞു. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശതാബ്ദി സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഇപ്പോഴത്തെ സുപ്രീംകോടതി വിധി സംബന്ധിച്ച് അറിയുന്ന നിങ്ങൾക്ക് സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റീസിന്റെയും  പ്രാധാന്യവും സ്ഥാനവും അറിയാമായിരിക്കുമല്ലോ. സത്യപ്രതിജ്ഞയ്ക്ക്  രാഷ്ട്രപതി ഭവനിലേക്ക് പോകുമ്പോൾ എന്റെ വീടും കൃഷിസ്ഥലവും ഒക്കെയായിരുന്നു മനസ്സിലൂടെ കടന്നുപോയത്. ഞാൻ പഠിച്ച സർക്കാർ സ്‌കൂൾ പിന്നീട് സന്ദർശിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ  മൂല്യം നമ്മൾ നേടിയ ജീവിതമൂല്യങ്ങളും കൂടി ഉൾപ്പെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

date