ലോകഎയ്ഡ്സ് ദിനാചരണം: പ്രശ്നോത്തരി മത്സരം
വസ്തു ലേലം
ആലപ്പുഴ: വില്പന നികുതി കുടിശിക ഈടാക്കുന്നതിനായി ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിൽ സർവ്വേ 228/7ൽപ്പെട്ട 05.26 ആർസ് വസ്തു ലേലം ചെയ്യും. ഡിസംബർ 19ന്് രാവിലെ 11.30ന് വയലാർ കിഴക്ക് വില്ലേജ് ഓഫീസിലാണ് ലേലം. വിശദവിവരത്തിന് ഫോൺ: 0478-2813103, 8547612202.
വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വസ്തുക്കളുടെ സംരക്ഷണം: യോഗം 28ന്
ആലപ്പുഴ: ജില്ലയിലെ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വഖഫുകളുടെ കൈവശത്തിലും ഉടമസ്ഥതയിലുമുള്ള വസ്തുക്കൾ സംരക്ഷിക്കുന്നതിനും അളന്ന് തിട്ടപ്പെടുത്തി സർവെ റിക്കാർഡുകൾ തയ്യാറാക്കുന്നതിനും രേഖകൾ വഖഫ് ബോർഡിനെ ഏൽപ്പിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അമ്പലപ്പുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്നതും സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ മഹൽ ഭാരവാഹികൾ പ്രതിനിധാനം ചെയ്യുന്ന വഖഫിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥത, സർവെ നംപർ എന്നിവ തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട രേഖകൾ, കരം അടച്ച രസീത് എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ 28ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
ആലപ്പുഴ: ജില്ലാ വെറ്റനറി കേന്ദ്രത്തിൽ നിന്ന് ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് 46-60 ദിവസം പ്രായമുളള സങ്കരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ കോഴി ഒന്നിന് നൂറ് രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ ജില്ലാ വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെടണം.
ലോകഎയ്ഡ്സ് ദിനാചരണം:ജില്ലാതല ആലോചനയോഗം നടന്നു
ആലപ്പുഴ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ മുന്നോടിയായിട്ടുളള ജില്ലാതല ആലോചനാ യോഗം ജില്ല കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ നടത്തി. 30ന് വെകിട്ട് ആലപ്പുഴ ബീച്ചിൽ കാൻഡിൽ ലൈറ്റിങ്, റഡ് ബലൂൺ പറത്തൽ എന്നിവ നടത്തും. ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് മാവേലിക്കര പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് ബോധവൽക്കരണ റാലി ആരംഭിച്ച് ഗവൺമെന്റ് റ്റി.റ്റി.ഐ-യിൽ അവസാനിക്കുന്നതാണ്. തുടർന്ന് പൊതുസമ്മേളനം, സെമിനാർ, കാൻവാസ് പെയിന്റിംഗ് എന്നിവയും സംഘടിപ്പിക്കുന്നതാണ്. അന്നേ ദിവസം ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ സിഗ്നേച്ചർ ക്യാംപയിനും, റഡ് റിബൺ ക്യാംപെയിനും നടത്തും.
ആലപ്പുഴ: ലോകഎയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ല മെഡിക്കൽഓഫീസിന്റെ ആഭിമുഖ്യത്തിൽ നവംബർ 29ന് ജില്ല മെഡിക്കൽ ഓഫീസിലെ കോൺഫറൻസ് ഹാളിൽവച്ച് പ്രശ്നോത്തരിമത്സരം നടത്തുന്നു.രണ്ട് വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്. കോളജ് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും (40 വയസുവരെ) വേണ്ടി ഒരുവിഭാഗം, നേഴ്സിംഗ്വിദ്യാർഥികൾക്കും പാരാമെഡിക്കൽവിദ്യാർത്ഥികൾക്കും വേണ്ടി രണ്ടാമത്തെ വിഭാഗം.പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 29ന് രാവിലെ 10ന് ജില്ല മെഡിക്കൽ ഓഫീസിലെ കോൺഫറൻസ് ഹാളിൽ (ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം) എത്തണം. ഒരുസ്ഥാപനത്തിൽ നിന്ന് പരമാവധി അഞ്ച് കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 9447018977, 9446510706, 9961858873.
വായ്പാ പദ്ധതി
ആലപ്പുഴ: പട്ടികജായിതിയൽപ്പെട്ട വനിതാ കുടുംബശ്രീ അയൽകൂട്ടങ്ങൾക്ക് വരുമാനദായക സൂക്ഷ്മ സംരംഭങ്ങൾ ആരിഭിക്കുന്നതിനായി ജില്ലയിലെ എസ്.സി. അയൽകൂട്ടങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
സംസ്ഥാന കുടുംബശ്രീ മിഷനും സംസ്ഥാന പട്ടികജാതി വർഗ്ഗ വികസന കോർപ്പറേഷനും ചേർന്നു നടപ്പാക്കുന്ന വായ്പാ പദ്ധതിയാണിത്.
പരമാവധി 3 ലക്ഷം രൂപയാണ് വായ്പാ തുക. തിരിച്ചടവ് കാലാവധി 3 വർഷം. കുടുംബശ്രീ വഴി കൃത്യമായ ഗ്രേഡിംഗ് കഴിഞ്ഞ എസ്.സി. അയൽകൂട്ടങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അംഗങ്ങളുടെ പരമാവധി വാർഷിക വരുമാനം ഒന്നര ലക്ഷം രൂപ. താൽപര്യമുള്ള അയൽകൂട്ടങ്ങൽ സി.ഡി.എസ്. മെമ്പർ സെക്രട്ടറി, സി.ഡി.എസ്. ചെയർപേഴ്സൺ എന്നിവർ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സഹിതം ഡിസംബർ 20നുള്ളിൽ കുടുംബശ്രീ ജില്ലാ മിഷനിൽ എത്തണം.
- Log in to post comments