Skip to main content

തോട്ടം തൊഴിലാളി ക്ഷേമനിധി; വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം

 

 

ജില്ലയില്‍ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരും അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെ ഉള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ ,ബാങ്ക് പാസ്ബുക്കിന്റ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ  ആഗസ്റ്റ് 31 ന് മുന്‍പായി http://aiis.lc.kerala.gov.inല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം . ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള 25 രൂപ ഇതുവരെ നല്‍കാത്തവര്‍ ഈ തുക കൂടി നല്‍കണം . കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ പാലക്കാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 244070, 8547655336.

date