Post Category
വിലക്കിഴിവോടെ വില്പന 25 മുതല്‍ കരകൗശല ഉത്പന്നങ്ങളുടെ ഓണക്കാലം
ഓണക്കാലത്ത് പ്രകൃതിജന്യവസ്തുക്കളില്‍ പ്രാദേശിക കലാപ്രവര്ത്തകര്തീര്ത്ത വേറിട്ട കരകൗശലവിസ്മയങ്ങള് സ്വന്തമാക്കാന്‍ അവസരം. വിലക്കുറവിന്റെ ആകര്‍ഷക വിപണി ഒരുക്കുന്നത് കരകൗശലവികസന കോര്‍പറേഷന്റെ ബീച്ച് റോഡിലെ ഹോട്ടല്‍ അമ്പാടി കെട്ടിടസമുച്ചയത്തിലുള്ള ജില്ലാതല വില്പനകേന്ദ്രമായ കൈരളി ഹാന്‍ഡിക്രാഫ്റ്റ്സ്. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ‘വൈഭവം 2025’ മേള.
തേക്ക്, ഈട്ടി, കുമ്പിള് തടികളിലെ ശില്പചാരുതയും രുദ്രാക്ഷ-തുളസിമാലകളുടെ വൈവിധ്യവുമുണ്ടാകും. ആറന്മുള കണ്ണാടി, ആഭരണപെട്ടികള്‍, തടിയില്‍കൊത്തിയ ചെറുവഞ്ചിവീടുകള്, സുഗന്ധംപരത്തുന്ന ചന്ദനതൈലം-മാലകള്‍, രക്തചന്ദനആഭരണങ്ങള്, കറുത്ത-ശുഭ്രനിറമാര്‍ന്ന ലോഹശില്പങ്ങള് തുടങ്ങി വേറിട്ട ഉത്പന്നശേഖരം വിലക്കിഴിവോടെവാങ്ങാനുള്ള അവസരമാണിതെന്ന് ജില്ലാ മാനേജര്‍ പി. എസ്. വത്സലന്‍ അറിയിച്ചു.
date
- Log in to post comments