Skip to main content

 പരീക്ഷാപരിശീലനം; ആവശ്യപത്രം ക്ഷണിച്ചു  

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സോപാനം പദ്ധതിയിലേക്ക് ആവശ്യപത്രം ക്ഷണിച്ചു. ബിരുദധാരികളായ വീട്ടമ്മമാര്‍ക്ക്  പി.എസ്.സി, എസ്.എസ്.സി പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. യോഗ്യത തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് സഹിതമുള്ള ആവശ്യപത്രം ഓഗസ്റ്റ് 25 വൈകിട്ട് അഞ്ചിനകം  ജില്ലാ വനിതാ ശിശുവികസന ഓഫീസിലോ ജില്ലാ പഞ്ചായത്തിലോ സമര്‍പ്പിക്കണം. ആവശ്യപത്രം ജില്ലാ വനിതാ ശിശുവികസന ഓഫീസിലും ജില്ലാ പഞ്ചായത്തിലും എല്ലാ ഐ.സി.ഡി.എസ്. ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0474 2992809, 8943008148.
 

 

date