Skip to main content

ഓമന മൃഗങ്ങള്‍ അലങ്കാരത്തിനും ആദായത്തിനും’ ശില്പശാല


മൃഗസംരക്ഷണ വകുപ്പും കൊട്ടിയം, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് സെന്ററും കൊല്ലം ജന്തുദ്രോഹ നിവാരണ സമിതിയും  സംയുക്തമായി 'അരുമ പക്ഷികള്‍; ഓമന മൃഗങ്ങള്‍ അലങ്കാരത്തിനും ആദായത്തിനും- പരിപാലനം, പരിചരണം, സംരംഭകത്വം' വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25ന് രാവിലെ 10.30ന്  ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നടക്കുന്ന പരിപാടി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍  മുഖ്യാതിധികളാകും.  മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡോ. ജേക്കബ് അലക്‌സാണ്ടര്‍ സെമിനാര്‍ നയിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.എ.കെ സവാദ്,  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
        
 

date